---
title: "#Akbalan | മാസപ്പടി വിവാദം: ഉമ്മൻ ചാണ്ടിയെ ഒരു വിഭാഗം കോൺഗ്രസുകാർ വലിച്ചിഴക്കുന്നു- എ കെ ബാലൻ"
english_title: "A k balan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138149/a-k-balan"
published_at: "2023-08-11T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e1802787d_Screenshot_2023-08-11-12-51-00-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Akbalan | മാസപ്പടി വിവാദം: ഉമ്മൻ ചാണ്ടിയെ ഒരു വിഭാഗം കോൺഗ്രസുകാർ വലിച്ചിഴക്കുന്നു- എ കെ ബാലൻ

> **Lead Summary:** മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെയും മകളെയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെയും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ.

## Article Content

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെയും മകളെയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയെയും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ.

ജീവിച്ചിരിക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിക്ക് സ്വൈര്യം നൽകിയിട്ടില്ല. മാസപ്പടി വിവാദം പൊട്ടിത്തെറിയുണ്ടാക്കാൻ പോകുന്നത് കോൺഗ്രസിലും യുഡിഎഫിലും ആണെന്നും ബാലൻ പറഞ്ഞു.

42 അംഗങ്ങളുള്ള പ്രതിപക്ഷത്തിൽ നാല് അംഗങ്ങൾ മാത്രമാണ് മാത്യു കുഴൽനാടൻ ഈ പ്രശ്‌നം കൊണ്ടുവരുമ്പോൾ സഭയിൽ ഉണ്ടായിരുന്നത്. വീണ വിജയന് എതിരായ ആരോപണത്തെ ജനങ്ങൾ പരമപുച്ഛത്തോടെ കാണുമെന്നും അവരുടെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും എ കെ ബാലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138149/a-k-balan)