---
title: "പോഷക കർക്കിടക ഫെസ്റ്റ് പെരിങ്ങോത്ത് നടന്നു"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138191/cherupuzha"
published_at: "2023-08-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d605f6e36f1_IMG-20230811-WA0048.jpg"
keywords: []
---

# പോഷക കർക്കിടക ഫെസ്റ്റ് പെരിങ്ങോത്ത് നടന്നു

> **Lead Summary:** **ചെറുപുഴ**: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും പെരിങ്ങോം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ന്റെയും നേതൃത്വത്തിൽ പോഷക 2023 കർക്കിടക ഫെസ്റ്റ് പെരിങ്ങോത്ത് നടന്നു. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ**: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും പെരിങ്ങോം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ന്റെയും നേതൃത്വത്തിൽ പോഷക 2023 കർക്കിടക ഫെസ്റ്റ് പെരിങ്ങോത്ത് നടന്നു. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമാ ബീബി അദ്ധ്യക്ഷയായി, സി ഡി എസ് ചെയർ പേഴ്സൺ സി.വി സ്മിത, സെക്രട്ടറി ടൈറ്റസ്, ശുചിത്വ മിഷൻ കോഡിനേറ്റർ സി സോമൻ. വികസന കാര്യ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ കമലാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ, സി ഡി എസ് വൈസ് ചെയർപേർസൺ രാധാ മണി, കെ വി വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138191/cherupuzha)