---
title: "#Poolakutty | പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകർ ബി.ജെ.പി. പിന്തുണയോടെ രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്"
english_title: "Poolakutty Service Cooperative Bank Investment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138215/poolakutty-service-cooperative-bank-investment"
published_at: "2023-08-11T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6224124d67_Picsart_23-08-11_17-11-25-652.jpg"
keywords: []
---

# #Poolakutty | പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകർ ബി.ജെ.പി. പിന്തുണയോടെ രണ്ടാം ഘട്ട പ്രക്ഷോഭത്തിലേക്ക്

> **Lead Summary:**  **പൂളക്കുറ്റി**: സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ നിക്ഷേപം തിരിച്ച് കിട്ടാൻ സമരസമിതി ബി ജെ പി പിന്തുണയോടെ വീണ്ടും പ്രക്ഷോഭം നടത്തുമെന്ന് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് സമരസമിതി പ്രസിഡണ്ട് സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ജനറൽ സിക്രട്ടറി അഡ്വ.സണ്ണി തോമസ്, ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡണ്ട് പി.ജി.സന്തോഷ്, കർഷകമോർച്ച ജില്ല പ്രസിഡണ്ട് ശ്രീകുമാർ കൂടത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **പൂളക്കുറ്റി**: സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ നിക്ഷേപം തിരിച്ച് കിട്ടാൻ സമരസമിതി ബി ജെ പി പിന്തുണയോടെ വീണ്ടും പ്രക്ഷോഭം നടത്തുമെന്ന് പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് സമരസമിതി പ്രസിഡണ്ട് സെബാസ്റ്റ്യൻ പാറാട്ട് കുന്നേൽ, ജനറൽ സിക്രട്ടറി അഡ്വ.സണ്ണി തോമസ്, ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡണ്ട് പി.ജി.സന്തോഷ്, കർഷകമോർച്ച ജില്ല പ്രസിഡണ്ട് ശ്രീകുമാർ കൂടത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാനൂറ്റി ഇരുപത് നിക്ഷേപകർക്കായി പലിശ ഉൾപ്പെടെ രണ്ടര കോടി രൂപയാണ് ലഭിക്കാനുള്ളത് .നിക്ഷേപകർ 2022 ജൂൺ 20 മുതൽ ജൂലൈ 12 വരെ പൂളക്കുറ്റി സർവ്വീസ് സഹകരണ ബാങ്കിനും, കണ്ണൂർ ജെ.ആർ. ഒഫീസിനു മുന്നിലും നടത്തിയ സമരത്തിന്റെ ഫലമായി അധികൃതർ ഇടപപെടുകയും എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും നാളിതു വരെയായി പരിഹാരമുണ്ടായില്ലെന്നും ആഗസ്റ്റ് 14-ന് രാവിലെ 11-ന് പൂളക്കുറ്റിയിൽ പ്രതിഷേധ മാർച്ച് നടത്തി രണ്ടാം ഘട്ട പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

നിക്ഷേപം തിരികെ ലഭിക്കാതെ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരുപാടു പേർഗുരുതരമായ രോഗബാധിതരും, വൃദ്ധരും ആണ്.,അനുയോജ്യമായ പഠനം നടത്താൻ സാധിക്കാതെ ഹതഭാഗ്യരായ മക്കൾ, യഥാസമയം മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വിഷമിക്കുന്നവർ, വീടു പണി തുടങ്ങാനോ തുടങ്ങി വച്ചത് പൂർത്തീകരിക്കാനോ സാധിക്കാതെ കഷ്ടപ്പെട്ടവർ അങ്ങനെ ദുരിതം പേറി കഴിയുന്നവരുടെ പട്ടിക നീളുന്നു.

നിക്ഷേപകരുടെ നിക്ഷേപം പൂർണ്ണമായി തിരിച്ചു കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന് സമരസമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138215/poolakutty-service-cooperative-bank-investment)