---
title: "റബർ കർഷകർക്കുള്ള ധനസഹായ വിതരണം മുടങ്ങിയിട്ട് മാസങ്ങൾ : ഓണത്തിന് മുമ്പെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ "
english_title: "Rubber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138225/rubber"
published_at: "2023-08-11T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62866ca833_images_(16).jpeg"
keywords: []
---

# റബർ കർഷകർക്കുള്ള ധനസഹായ വിതരണം മുടങ്ങിയിട്ട് മാസങ്ങൾ : ഓണത്തിന് മുമ്പെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ 

> **Lead Summary:** കേളകം: റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ നടപ്പാക്കിയ റബർ വില സ്ഥിരത പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം അഞ്ച് മാസം കുടിശിഖയായി. മാർച്ച് മാസം വരെയുള്ള ധനസഹായമാണ് ഇത് വരെ ലഭിച്ചത്.

## Article Content

കേളകം: റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ നടപ്പാക്കിയ റബർ വില സ്ഥിരത പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം അഞ്ച് മാസം കുടിശിഖയായി. മാർച്ച് മാസം വരെയുള്ള ധനസഹായമാണ് ഇത് വരെ ലഭിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകർ തങ്ങൾക്ക് ലഭിക്കേണ്ട ധനസഹായം ഓണത്തിന് മുമ്പെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. റബർ സബ്സിഡി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നൽകിക്കൊണ്ടിരുന്ന സബ്സിഡിയും വിതരണം മാസങ്ങളായി നിലച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138225/rubber)