---
title: "രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. "
english_title: "Two SI marks and one policeman were suspended. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138248/two-si-marks-and-one-policeman-were-suspended"
published_at: "2023-08-11T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d64624ae43b_hgvjkb.jpg"
keywords: []
---

# രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. 

> **Lead Summary:** തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐമാരായ അഫ്സൽ, പ്രദീപ് സി.പി.ഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ. മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിലാണ് നടപടി. കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

## Article Content

തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐമാരായ അഫ്സൽ, പ്രദീപ് സി.പി.ഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ. മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിലാണ് നടപടി. കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൃശ്ശൂർ ശക്തൻ നഗറിലെ ബാറിനു സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത് കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ പൊലീസ് ബൈക്ക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുക്കാനോ രക്തം പരിശോധിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല. തുടർന്ന് യുവാവ് പിറ്റേദിവസം ബൈക്ക് വാങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് കേസടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി. ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐമാരായ അഫ്സൽ, പ്രദീപ് സി.പി.ഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ.

കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അതിനിടെ തന്റെ മൊബൈൽഫോണും പേഴ്സും കാണാതായത് യുവാവ് പരാതിപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ബാറില്‍ വെച്ച് പേഴ്സും മൊബൈലും മറ്റൊരാളാണ്എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതേ സമയം യുവാവിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പേൊലീസ് ബെെക്ക് പിടിച്ചെടുത്തെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138248/two-si-marks-and-one-policeman-were-suspended)