---
title: "#thrissur | വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138318/thrissur"
published_at: "2023-08-12T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6ec9e33d9a_images_(5).jpeg"
keywords: []
---

# #thrissur | വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **തൃശ്ശൂർ**: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെയാണ് സംഭവം.

## Article Content

**തൃശ്ശൂർ**: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെയാണ് സംഭവം.

കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന വീടിന് പുറകിൽ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തിൽ വീണാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീടിന് പുറകിലെ കുഴിയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138318/thrissur)