---
title: "#Indiawindies | ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്: സമനില ലക്ഷ്യമിട്ട് ഇന്ത്യ​​​​​​​"
english_title: "India-Windies 4th T20 today: India aim for a draw"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138354/india-windies-4th-t20-today-india-aim-for-a-draw"
published_at: "2023-08-12T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d717faeffb3_Screenshot_2023-08-12-10-55-05-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Indiawindies | ഇന്ത്യ-വിൻഡീസ് നാലാം ടി20 ഇന്ന്: സമനില ലക്ഷ്യമിട്ട് ഇന്ത്യ​​​​​​​

> **Lead Summary:** ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ഫ്‌ളോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം.

## Article Content

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ഫ്‌ളോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം.

പരമ്പരയിൽ ഇന്ത്യ 1-2ന് പിന്നിലാണ്. നാലാം മത്സരത്തിൽ വിജയിച്ച് സമനില പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. തിലക് വർമ സ്ഥിരത തുടരുന്നതും പ്രതീക്ഷ നൽകുന്നുണ്ട്.

അതേസമയം ഓപണർ ഗില്ലിന്റെ ഫോമില്ലായ്മയാണ് തിരിച്ചടിയാകുന്നത്. മലയാളി താരം സഞ്ജുവിനും പരമ്പരയിൽ ഇതുവരെ നല്ലൊരു ഇന്നിംഗ്‌സ് പുറത്തെടുക്കാനായിട്ടില്ല.  യശസ്വി ജയ്‌സ്വാൾ ഇന്നത്തെ മത്സരത്തിലും തുടർന്നേക്കും. മൂന്നാം മത്സരത്തിനിറങ്ങിയ അതേ ടീമിനെ നിലനിർത്താനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138354/india-windies-4th-t20-today-india-aim-for-a-draw)