---
title: "#aralam | ആനകളോടും  സാമൂഹ്യ വിരുദ്ധരോടും പോരാടി ആറളം ഫാമിലെ കർഷകരുടെ വിജയഗാഥ"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138371/aralam"
published_at: "2023-08-12T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7261285a23_Picsart_23-08-12_11-54-34-251.jpg"
keywords: []
---

# #aralam | ആനകളോടും  സാമൂഹ്യ വിരുദ്ധരോടും പോരാടി ആറളം ഫാമിലെ കർഷകരുടെ വിജയഗാഥ

> **Lead Summary:** **ആറളം** : സംസ്ഥാനത്തെ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്റർ അവാർഡ് ഒന്നാം സ്ഥാനം ആറളം ഫാം ഫ്‌ളവർ പ്രൊഡ്യൂസേഴ്‌സ് കോ ഓപ്പ സൊസൈറ്റിക്ക്. 2018,19, 20 വർഷങ്ങളിൽ ഈ ഇനത്തിൽ ഇവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ആറളം കൃഷിഭവന്റേയും ആറളം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടി ആർ ഡി എം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

## Article Content

**ആറളം** : സംസ്ഥാനത്തെ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്റർ അവാർഡ് ഒന്നാം സ്ഥാനം ആറളം ഫാം ഫ്‌ളവർ പ്രൊഡ്യൂസേഴ്‌സ് കോ ഓപ്പ സൊസൈറ്റിക്ക്. 2018,19, 20 വർഷങ്ങളിൽ ഈ ഇനത്തിൽ ഇവർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ആറളം കൃഷിഭവന്റേയും ആറളം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടി ആർ ഡി എം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ വർഷം മുതലാണ് സൊസൈറ്റി രൂപീകരിച്ച് വിപുലമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചത്. 250 അംഗങ്ങളാണ് സൊസൈറ്റിയിൽ ഉള്ളത്. 48 ലക്ഷം രൂപ ചിലവിൽ 40 ഏക്കറിലാണ് സമഗ്ര കാർഷിക വികസന പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 12 ഏക്കറിൽ ആണ് പച്ചക്കറി കൃഷി നടത്തുന്നത്. മാതൃക, പുലരി, ചോല , അനശ്വര എന്നീ നാലു ഗ്രൂപ്പുകളിലെ 72 കർഷകരാണ് പച്ചക്കറി കൃഷി നടത്തുന്നത്. പച്ചമുളക്, വാഴ, ചീര, വേണ്ട, വഴുതിന, മഞ്ഞൾ, കരനെല്ല്, പാവൽ, ഇഞ്ചി മിതലായവയെല്ലാം കൃഷിചെയ്യുന്നു. 10 ഗ്രൂപ്പുകളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്.

ഇതിൽ ആറ് ഗ്രൂപ്പുകളാണ് പൂ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കെ. രാഘവൻ സൊസൈറ്റി പ്രസിഡണ്ടും, സിക്രട്ടറി കുമാരൻ കോട്ടി സിക്രട്ടറിയും, ഷൈലാ ഭരതൻ ട്രഷററുമാണ്. അടുത്ത ഘട്ടത്തിൽ ഒരു കോടിരൂപയുടെ പദ്ധതിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. ഇതിനിടയിൽ മൂന്ന് ഏക്കറോളം വരുന്ന പൂ കൃഷി കഴിഞ്ഞ ആഴ്ച സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത് ആദിവാസി സംരംഭകർക്ക് വേദനിപ്പിക്കുന്ന അനുഭവമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138371/aralam)