---
title: "#sivankutty | കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും: വിദ്യാഭ്യാസ മന്ത്രി"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138373/sivankutty"
published_at: "2023-08-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7292969287_download.jpeg"
keywords: []
---

# #sivankutty | കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും: വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തും.

## Article Content

**തിരുവനന്തപുരം**: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തും.

പരീക്ഷക്ക് ഈ ഭാഗങ്ങളിൽ നിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138373/sivankutty)