---
title: "#kannur | പയ്യന്നൂരില്‍നിന്നു കണ്ണൂരിലേക്ക് ട്രെയിനിന് കണക്‌ഷന്‍ ബസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138381/kannur"
published_at: "2023-08-12T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7319597982_IMG-20230812-WA0016.jpg"
keywords: []
---

# #kannur | പയ്യന്നൂരില്‍നിന്നു കണ്ണൂരിലേക്ക് ട്രെയിനിന് കണക്‌ഷന്‍ ബസ്

> **Lead Summary:** **പയ്യന്നൂർ** : കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍നിന്നു കെഎസ്‌ആര്‍ടിസി കണക്‌ഷന്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 16 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 3.20 ന് പയ്യന്നൂരുല്‍നിന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് തുടങ്ങുന്നത്.

## Article Content

**പയ്യന്നൂർ** : കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍നിന്നു കെഎസ്‌ആര്‍ടിസി കണക്‌ഷന്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 16 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 3.20 ന് പയ്യന്നൂരുല്‍നിന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് തുടങ്ങുന്നത്.

കുറെ നാളുകളായുള്ള യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടിയെന്നു കെഎസ്‌ആര്‍ടിസി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138381/kannur)