---
title: "#Vellamunda | വെള്ളമുണ്ട ജില്ലാ ഡിവിഷൻ പാലിയേറ്റീവ് യൂണിറ്റിന് കിടക്കകൾ നൽകി"
english_title: "Vellamunda District Division provided beds to palliative unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138390/vellamunda-district-division-provided-beds-to-palliative-unit"
published_at: "2023-08-12T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7387bab6b2_Picsart_23-08-12_13-09-38-625.jpg"
keywords: []
---

# #Vellamunda | വെള്ളമുണ്ട ജില്ലാ ഡിവിഷൻ പാലിയേറ്റീവ് യൂണിറ്റിന് കിടക്കകൾ നൽകി

> **Lead Summary:**  **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് കിടക്കകളും തലയണകളും നൽകി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു.

## Article Content

 **വെള്ളമുണ്ട**:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് കിടക്കകളും തലയണകളും നൽകി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണോദ്ഘാടനം നിർവഹിച്ചു.

ഏകരത്ത് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ, സാബു പി ആന്റണി, സി.വി മജീദ്, വെട്ടൻ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

വെള്ളമുണ്ട പ്രദേശത്ത് മാതൃക ആരോഗ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന്റെ ഒന്നാം നിലയുടെ കെട്ടിട ഉദ്ഘാടനം ഓഗസ്റ്റ് 20 ന് വിപുലമായി നടക്കാൻ പോവുകയാണ്. അതും വയനാട് ജില്ലാ പഞ്ചായത്തിന്റെ പത്തു ലക്ഷം രൂപ വരുന്ന പ്ലാൻ ഫണ്ടിൽ നിന്നും പണി കഴിപ്പിച്ചതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138390/vellamunda-district-division-provided-beds-to-palliative-unit)