---
title: "മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മനനസത്രം പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138444/manathana"
published_at: "2023-08-12T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d77ab901c78_Picsart_23-08-12_17-57-05-475.jpg"
keywords: []
---

# മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മനനസത്രം പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**:കൊട്ടിയൂർ ദേവസ്വം മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മനനസത്രം സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് രാമായണ മനനസത്രം പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

## Article Content

**മണത്തണ**:കൊട്ടിയൂർ ദേവസ്വം മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മനനസത്രം സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് രാമായണ മനനസത്രം പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായരുടെ അധ്യക്ഷതയിലായിരുന്നു മണത്തണ കുണ്ടേൻ മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണ മനനസത്രം പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നുമണിവരെയായിരുന്നു മണത്തണ കുണ്ടേൻ വൈകുണ്ടം ഓഡിറ്റോറിയത്തിൽ വച്ച് രാമായണ മനനസത്രം നടത്തിയത്. ഡോക്ടർ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ബിനീഷ് നാമത്ത്, പി എസ് മോഹനൻ, വിനയകുമാർ, ബാലകൃഷ്ണമാരാർ, തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് പ്രഭാഷണ പരമ്പര ആരംഭിച്ചു. ചടങ്ങിൽ കെ നാരായണൻ, ടി നാരായണൻ നായർ, എ ദാമോദരൻ നായർ, രമണി നാമത്ത്, പ്രശാന്ത് കെസി, പിഎസ് മോഹനൻ, രമേഷ് കൈതപ്രം കാലടി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138444/manathana)