---
title: "അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും."
english_title: "The Center will reconsider its decision to resume international flights."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13845/the-center-will-reconsider-its-decision-to-resume-international-flights"
published_at: "2021-12-01T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a74ef3a2514_images - 2021-12-01T080757.247.jpeg"
keywords: []
---

# അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും.

> **Lead Summary:** ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും.

## Article Content

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

ഈ മാസം 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചത്. ആഗോള സാഹചര്യം കണക്കിലെടുത്ത് എല്ലാവരുമായി കൂടിയാലോചിച്ച്‌ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉചിതമായ തീരുമാനം യഥാസമയം അറിയിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.

ഒമൈക്രോണ്‍ വ്യാപിച്ചതോടെ ദേശീയ ആരോഗ്യമന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഞായറാഴ്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. റിസ്‌ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13845/the-center-will-reconsider-its-decision-to-resume-international-flights)