---
title: "പാമ്പ് കടിയേറ്റ് പശു ചത്തു."
english_title: "A cow died after being bitten by a snake. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138464/a-cow-died-after-being-bitten-by-a-snake"
published_at: "2023-08-12T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d795239becc_ertdytutiu.jpg"
keywords: []
---

# പാമ്പ് കടിയേറ്റ് പശു ചത്തു.

> **Lead Summary:** **പേരട്ട**: പേരട്ട പേഴുംമൂട്ടിൽ ബിനുവിന്റെ 16 ലിറ്റർ പാൽ കറക്കുന്ന പശുവാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. പശുവിനെ വളർത്തി ഉപജീവനം കഴിഞ്ഞിരുന്ന ബിനുവിന്റെ 60000 രൂപക്ക് മുകളിൽ വില വരുന്ന പശു ചത്തതോടെ കുടുംബം കഷ്ടത്തിൽ ആയിരിക്കുകയാണ്.

## Article Content

**പേരട്ട**: പേരട്ട പേഴുംമൂട്ടിൽ ബിനുവിന്റെ 16 ലിറ്റർ പാൽ കറക്കുന്ന പശുവാണ് പാമ്പിന്റെ കടിയേറ്റ് ചത്തത്. പശുവിനെ വളർത്തി ഉപജീവനം കഴിഞ്ഞിരുന്ന ബിനുവിന്റെ 60000 രൂപക്ക് മുകളിൽ വില വരുന്ന പശു ചത്തതോടെ കുടുംബം കഷ്ടത്തിൽ ആയിരിക്കുകയാണ്.

പേരട്ട വെറ്റിനറി ഡോക്ടർ സിന്ദൂരയുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഫലം കാണാതെ പശു ചത്തു പോകുക ആയിരുന്നു. പശു നഷ്ട ക്ഷീര കർഷകന് ക്ഷീര വകുപ്പ് ഇടപെട്ട് അടിയന്തര സഹായം നൽകണമെന്ന് വാർഡ് മെമ്പർ ബിജു വെങ്ങലപള്ളി ആവശ്യപ്പെട്ടു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138464/a-cow-died-after-being-bitten-by-a-snake)