---
title: "എടൂർ സെന്റ്  മേരീസിൽജില്ലാ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "A district chess tournament was organized at Etour St. Marys "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138490/a-district-chess-tournament-was-organized-at-etour-st-marys"
published_at: "2023-08-12T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7aab877ca7_edoor.jpg"
keywords: []
---

# എടൂർ സെന്റ്  മേരീസിൽജില്ലാ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **എടൂർ**: എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ രജത ജൂബിലിയാഘോ ഷങ്ങളുടെ ഭാഗമായി ജില്ലാ ചെസ്സ് അസോസിയേഷനുമായി ചേർന്ന് രജത ജൂബിലി ഓപ്പൺ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ ശ്രീ സണ്ണി ജോസഫ് കരുക്കൾ നീക്കി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**എടൂർ**: എടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ രജത ജൂബിലിയാഘോ ഷങ്ങളുടെ ഭാഗമായി ജില്ലാ ചെസ്സ് അസോസിയേഷനുമായി ചേർന്ന് രജത ജൂബിലി ഓപ്പൺ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ ശ്രീ സണ്ണി ജോസഫ് കരുക്കൾ നീക്കി ഉദ്ഘാടനം നിർവഹിച്ചു.

വിവിധ ജില്ലകളിൽ നിന്നായി സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നാനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ആറു വയസ്സ് മുതൽ 80 വയസുവരെയുള്ളവർ മാറ്റുരയ്ക്കുന്ന ചെസ്സ് ടൂർണമെന്റിന് ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്.സ്കൂൾ മാനേജർ റവ. ഫാ. തോമസ് വടക്കേമുറിയിൽ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ലിൻസി പി സാം, ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ ബൽറാം, പി ടി എ പ്രസിഡന്റ്‌ ശ്രീ ഷാജു എടശ്ശേരിയിൽ, ശ്രീ. എഡ്വിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ജില്ല ചെസ്സ് ചാമ്പ്യന്മാരായ ഡോ കെ വി ദേവദാസ്, ശ്രീ. അജീഷ് ആന്റണി,ശ്രീ. ബൽറാം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു സമാപനചടങ്ങിൽ സീനിയർസ് ആദ്യ അഞ്ചു സ്ഥാനക്കാർക്ക് 5000,4000,3000,2000,1000 രൂപ വീതവും അടുത്ത അഞ്ചു സ്ഥാനക്കാർക്ക് 500/- രൂപ വീതവും വിതരണം ചെയ്തു. ജൂനിയർസ് വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 2000,1500,1000 രൂപ വീതവും സബ്ജൂനിയർ വിഭാഗത്തിൽ 1000,750,500 രൂപ വീതവും ലഭിച്ചു. എല്ലാ വിഭാഗത്തിലും ആദ്യ പത്തു സ്ഥാനക്കാർക്ക് ട്രോഫികളും മോമെന്റോസും വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138490/a-district-chess-tournament-was-organized-at-etour-st-marys)