---
title: "ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും"
english_title: "Aralam March and Dharna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13856/aralam-march-and-dharna"
published_at: "2021-12-01T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a757562b562_PicsArt_12-01-04.34.15.jpg"
keywords: []
---

# ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും

> **Lead Summary:** ആറളം: ആറളം വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ വാച്ചർമാരുടെ ശമ്പള കുടിശ്ശിക ഉടനടി അനുവദിക്കുക എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

ആറളം: ആറളം വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ വാച്ചർമാരുടെ ശമ്പള കുടിശ്ശിക ഉടനടി അനുവദിക്കുക എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സിയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

 നാലുമാസമായിട്ടും വാച്ചർ മാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല, 10 ദിവസത്തിനു മുന്നേ നോട്ടീസ് നൽകിയിട്ടും ഇതുവരെ മറുപടി ഇതുവരെ ലഭിക്കാത്തതിനെ തുടർന്നാണ് ഒരു ദിവസത്തെ സൂചന ധർണ നടത്തിയത്. ഈ മാസം പത്താം തീയതിക്കുള്ളിൽ ശമ്പളം ലഭിച്ചിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും പ്രതിനിധികൾ അറിയിച്ചു.

 ധർണ്ണ സമരം സിപിഐ ജില്ലാ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം ജി മജുംദാർ അധ്യക്ഷനായ്. ജില്ലാ കമ്മിറ്റി അംഗം കെ ഗംഗാധരൻ സ്വാഗതംവും ബിജു തേൻങ്കുടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13856/aralam-march-and-dharna)