---
title: " നഗരത്തിലെ റോഡുകളിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികൾ യാത്രക്കാരെ വലയ്ക്കുന്നു."
english_title: "Cattle roaming the city roads harass travelers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138563/cattle-roaming-the-city-roads-harass-travelers"
published_at: "2023-08-13T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d85dafc9725_kannur_kannukalikdf.jpg"
keywords: []
---

#  നഗരത്തിലെ റോഡുകളിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികൾ യാത്രക്കാരെ വലയ്ക്കുന്നു.

> **Lead Summary:** **കണ്ണൂർ : **നഗരത്തിലെ റോഡുകളിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികൾ യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞദിവസത്തെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കന്നുകാലി പ്രശ്നം ചർച്ചയായെങ്കിലും അധികൃതർക്ക്‌ മുന്നിൽ പ്രശ്‌നം കീറാമുട്ടിയായിരിക്കുകയാണ്. കണ്ണൂർ സിറ്റി, പ്രഭാത് കവല-ജില്ലാ ആസ്പത്രി റോഡ്, പഴയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് രൂക്ഷമായ പ്രശ്‌നം. രാത്രിയിലാണ് ഇവയെ കൂടുതലായും അഴിച്ചുവിടുന്നത്.

## Article Content

**കണ്ണൂർ : **നഗരത്തിലെ റോഡുകളിലൂടെ അലഞ്ഞുതിരിയുന്ന കന്നുകാലികൾ യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞദിവസത്തെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കന്നുകാലി പ്രശ്നം ചർച്ചയായെങ്കിലും അധികൃതർക്ക്‌ മുന്നിൽ പ്രശ്‌നം കീറാമുട്ടിയായിരിക്കുകയാണ്. കണ്ണൂർ സിറ്റി, പ്രഭാത് കവല-ജില്ലാ ആസ്പത്രി റോഡ്, പഴയ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് രൂക്ഷമായ പ്രശ്‌നം. രാത്രിയിലാണ് ഇവയെ കൂടുതലായും അഴിച്ചുവിടുന്നത്.

വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുണ്ട നിറമായതിനാൽ വെളിച്ചം കുറഞ്ഞ ഭാഗങ്ങളിലും തെരുവുവിളക്കില്ലാത്ത റോഡുകളിലും പെട്ടെന്ന് ഇവയെ തിരിച്ചറിയാനാകില്ല. തെരുവുനായ്ക്കൾ ഇവയുടെ നേരേ കുരച്ചുചാടുമ്പോൾ കാലികൾ പരിഭ്രാന്തരായി ഓടും. ഇത്‌ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടത്തിന് സാധ്യതയുണ്ട്.

ഒരുവർഷം മുൻപ് നീർച്ചാലിൽനിന്ന് അഞ്ച് പശുക്കളെ പിടിച്ചിരുന്നു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. രാജേഷ്, മുസ്‌ലിഹ് മഠത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് പിടിച്ചത്. അതിനിടെ നാട്ടുകാരിൽ ചിലർക്ക് പരിക്കേറ്റു. പിടിക്കാൻ സഹായിച്ച നാട്ടുകാരെ ഉടമകളെത്തി ഭീഷണിപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138563/cattle-roaming-the-city-roads-harass-travelers)