---
title: "പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ്  അ​ന്വേ​ഷ​ണം തു​ട​ങ്ങി."
english_title: "Enforcement Directorate on Money Laundering in Antiquities Fraud Trait investigation has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138588/enforcement-directorate-on-money-laundering-in-antiquities-fraud-trait-investigation-has-started"
published_at: "2023-08-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d87685a0514_dggdfgf.jpg"
keywords: []
---

# പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ്  അ​ന്വേ​ഷ​ണം തു​ട​ങ്ങി.

> **Lead Summary:** **കൊ​ച്ചി: **പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ.​സു​ധാ​ക​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ര്‍​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ഡി നീ​ക്കം. ഐ​ജി ല​ക്ഷ്മ​ണ, മു​ന്‍ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കും ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഐ​ജി ല​ക്ഷ്മ​ണ​യോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​നോ​ട് ബു​ധ​നാ​ഴ്ച​യും സു​ധാ​ക​ര​നോ​ട് വെ​ള്ളി​യാ​ഴ്ച​യും ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. അ​തേ​സ​മ​യം പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഐ​ജി ല​ക്ഷ്മ​ണ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ട്ടി​ല്ല. ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**കൊ​ച്ചി: **പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ.​സു​ധാ​ക​ര​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ര്‍​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ഡി നീ​ക്കം. ഐ​ജി ല​ക്ഷ്മ​ണ, മു​ന്‍ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കും ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഐ​ജി ല​ക്ഷ്മ​ണ​യോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​നോ​ട് ബു​ധ​നാ​ഴ്ച​യും സു​ധാ​ക​ര​നോ​ട് വെ​ള്ളി​യാ​ഴ്ച​യും ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. അ​തേ​സ​മ​യം പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഐ​ജി ല​ക്ഷ്മ​ണ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ട്ടി​ല്ല. ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138588/enforcement-directorate-on-money-laundering-in-antiquities-fraud-trait-investigation-has-started)