---
title: " ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കു​ത്തി​വ​ച്ച ന​ഴ്‌​സി​നെ​തി​രേ ന​ട​പ​ടി."
english_title: "The child who came for blood test was injected with anti-rabies medicine. Acted against the nurse. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138601/the-child-who-came-for-blood-test-was-injected-with-anti-rabies-medicine-acted-against-the-nurse"
published_at: "2023-08-13T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d880b91fe43_asfdhgd.jpg"
keywords: []
---

#  ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കു​ത്തി​വ​ച്ച ന​ഴ്‌​സി​നെ​തി​രേ ന​ട​പ​ടി.

> **Lead Summary:** **കൊ​ച്ചി:** അ​ങ്ക​മാ​ലി​ താലൂക്ക് ആശുപത്രിയിൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കു​ത്തി​വ​ച്ച ന​ഴ്‌​സി​നെ​തി​രേ ന​ട​പ​ടി. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ന​ഴ്‌​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യി അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ചീ​ട്ടു​പോ​ലും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് കു​ട്ടി​ക്ക് ഇ​ന്‍​ജ​ക്ഷ​ന്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

## Article Content

**കൊ​ച്ചി:** അ​ങ്ക​മാ​ലി​ താലൂക്ക് ആശുപത്രിയിൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള മ​രു​ന്ന് കു​ത്തി​വ​ച്ച ന​ഴ്‌​സി​നെ​തി​രേ ന​ട​പ​ടി. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശം ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ ന​ഴ്‌​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യി അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ചീ​ട്ടു​പോ​ലും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് കു​ട്ടി​ക്ക് ഇ​ന്‍​ജ​ക്ഷ​ന്‍ ന​ല്‍​കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

കൂ​ടെ ആ​രു​മി​ല്ലാ​ത്ത​പ്പോ​ള്‍ കു​ട്ടി​ക്ക് ഇ​ന്‍​ജ​ക്ഷ​ന്‍ ന​ല്‍​കി​യ​തും വീ​ഴ്ച്ച​യാ​ണെ​ന്ന് അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം ന​ഴ്‌​സി​നെ​തി​രെ പ​രാ​തി​യി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. ന​ഴ്‌​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച ഉ​ണ്ടാ​യി എ​ന്ന​ത് സ​ത്യ​മാ​ണ്. പ​ക്ഷേ അ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യം ഇ​ല്ല. വീ​ഴ്ച ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും കു​ട്ടി​യു​ടെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138601/the-child-who-came-for-blood-test-was-injected-with-anti-rabies-medicine-acted-against-the-nurse)