---
title: "സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വീണ്ടും മരവിപ്പിച്ചു"
english_title: "Leave surrender of government employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13861/leave-surrender-of-government-employees"
published_at: "2021-12-01T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a75bbfab749_images - 2021-12-01T165542.564.jpeg"
keywords: []
---

# സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വീണ്ടും മരവിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വീണ്ടും മരവിപ്പിച്ചു.ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതു വരെയാണ് ആനുകൂല്യങ്ങൾ മരവിപ്പിച്ചു സർക്കാർ ഉത്തരവ്.

## Article Content

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വീണ്ടും മരവിപ്പിച്ചു.ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതു വരെയാണ് ആനുകൂല്യങ്ങൾ മരവിപ്പിച്ചു സർക്കാർ ഉത്തരവ്.

കോവിഡ് 19 കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആനുകൂല്യങ്ങൾ മരവിപ്പിക്കാനുള്ള കാരണമായി പറയുന്നത്. ഇതു മൂന്നാം തവണയാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നത്.

ആനുകൂല്യങ്ങൾ മരവിപ്പിച്ചതിൽ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13861/leave-surrender-of-government-employees)