---
title: "അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് കുട്ടി മരിച്ചു."
english_title: "A scooter carrying a mother and child collided with a private bus and the child died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138644/a-scooter-carrying-a-mother-and-child-collided-with-a-private-bus-and-the-child-died"
published_at: "2023-08-13T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8b013b4c8d_zdfggdf.jpg"
keywords: []
---

# അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് കുട്ടി മരിച്ചു.

> **Lead Summary:** അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് കുട്ടി മരിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. 8 വയസ്സ് ആയിരുന്നു. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ്എടിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ ആണ് മരിച്ചത്. പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡിലായിരുന്നു അപകടം.

## Article Content

അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് കുട്ടി മരിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. 8 വയസ്സ് ആയിരുന്നു. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ്എടിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ ആണ് മരിച്ചത്. പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138644/a-scooter-carrying-a-mother-and-child-collided-with-a-private-bus-and-the-child-died)