---
title: "#antonyraju | കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; യുവജനത ജാഗ്രത പാലിക്കണമെന്ന്: മന്ത്രി ആന്റണി രാജു"
english_title: "Antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138686/antonyraju"
published_at: "2023-08-13T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8d675ebc5a_download_(39).jpeg"
keywords: []
---

# #antonyraju | കേരളത്തിൽ എയ്ഡ്സ് രോഗികൾ കൂടുന്നു; യുവജനത ജാഗ്രത പാലിക്കണമെന്ന്: മന്ത്രി ആന്റണി രാജു

> **Lead Summary:** **തിരുവനന്തപുരം**:സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എച്ച്‌ഐവി ബോധവത്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**തിരുവനന്തപുരം**:സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എച്ച്‌ഐവി ബോധവത്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എയ്ഡ്സ് രോഗം വർധിക്കുന്ന സാഹചര്യത്തെ ഗൗരവതരമായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരത്തിലുള്ള പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കുന്നവരായി യുവജനതമാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിന്തുടരുന്ന സമൂഹമായി മാറണം. യുവതലമുറക്കിടയിൽ ആൺ പെൺ വ്യത്യാസമില്ലാതെയുള്ള ലഹരിയുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും പലതരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പെട്ടുപോകുന്നുണ്ട്. മാനസികമായ പല പ്രശ്നങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇത് കാരണമാകാം. ലഹരി ഉപഭോഗം തടയുന്നതിനായി സ്കൂൾ തലം മുതൽ ശക്തമായ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138686/antonyraju)