---
title: "തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു"
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138692/thirunelli"
published_at: "2023-08-13T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8db388136d_Picsart_23-08-13_19-01-14-800.jpg"
keywords: []
---

# തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

> **Lead Summary:** **തിരുനെല്ലി**: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമൻ ആണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ സോമൻ മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.

## Article Content

**തിരുനെല്ലി**: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമൻ ആണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ സോമൻ മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138692/thirunelli)