---
title: "കെ.എസ്.യു ജില്ലാ നേതൃ ക്യാമ്പിന് ബ്രണ്ണൻ കോളേജിൽ ഉജ്ജ്വല സമാപനം"
english_title: "KSU District Leaders Camp ends brightly at Brennan College "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138738/ksu-district-leaders-camp-ends-brightly-at-brennan-college"
published_at: "2023-08-13T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d90de6bb4cc_dfgsdhfj.jpg"
keywords: []
---

# കെ.എസ്.യു ജില്ലാ നേതൃ ക്യാമ്പിന് ബ്രണ്ണൻ കോളേജിൽ ഉജ്ജ്വല സമാപനം

> **Lead Summary:** **തലശ്ശേരി**: സംഘടനയിൽ അടിമുടി മാറ്റം ലക്ഷ്യമിട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ രണ്ട് ദിവസമായി നടന്നുവന്ന ജില്ലാ നേതൃ പഠന ക്യാമ്പ്‌ സമാപിച്ചു. ജില്ലയിലെ ക്യാമ്പസുകളിൽ സംഘടനയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ കർമ്മ പരിപാടികൾ ആവിഷ്കരിച്ചും നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടുമാണ് ക്യാമ്പ്‌ സമാപിച്ചത്. സമയ ബന്ധിതമായി താഴെ തട്ടിലെ പുന സംഘടന പൂർത്തീകരിച്ചു മുന്നോട്ട് പോവാനും ക്യാംപസുകളിൽ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കി എസ്.എഫ്.ഐ അക്രമത്തെ ചെറുക്കാനും ക്യാമ്പിൽ ചർച്ചകൾ ഉണ്ടായി.

## Article Content

**തലശ്ശേരി**: സംഘടനയിൽ അടിമുടി മാറ്റം ലക്ഷ്യമിട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ രണ്ട് ദിവസമായി നടന്നുവന്ന ജില്ലാ നേതൃ പഠന ക്യാമ്പ്‌ സമാപിച്ചു. ജില്ലയിലെ ക്യാമ്പസുകളിൽ സംഘടനയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ കർമ്മ പരിപാടികൾ ആവിഷ്കരിച്ചും നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടുമാണ് ക്യാമ്പ്‌ സമാപിച്ചത്. സമയ ബന്ധിതമായി താഴെ തട്ടിലെ പുന സംഘടന പൂർത്തീകരിച്ചു മുന്നോട്ട് പോവാനും ക്യാംപസുകളിൽ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കി എസ്.എഫ്.ഐ അക്രമത്തെ ചെറുക്കാനും ക്യാമ്പിൽ ചർച്ചകൾ ഉണ്ടായി.

എസ്.എഫ്.ഐ യുടെ കപടമുഖം വിദ്യാർത്ഥികളിലെത്തിക്കുന്നതിന് പ്രചരണ ക്യാമ്പയിൻ ആരംഭിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്നലെ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്ജ്,അബ്ദുൽ റഷീദ് വി.പി, അഡ്വ.ഇ.ആർ വിനോദ്,അബിൻ വർക്കി കോടിയാട്ട്, രമേശൻ കാവിൽ തുടങ്ങിയവർ ക്ലാസുകളെടുത്തു. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അധ്യക്ഷത വഹിച്ചു.കെ.എസ്.യു നേതാക്കളായ പി.മുഹമ്മദ്‌ ഷമ്മാസ്,ഫർഹാൻ മുണ്ടേരി,പി.സനൂജ്,അസ്‌ലം ഓലിക്കൽ,ആഷിത് അശോകൻ,നമിത കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138738/ksu-district-leaders-camp-ends-brightly-at-brennan-college)