---
title: "#kannur | കണ്ണൂരിൽ പട്രോളിങ്ങിനിടെ പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; 3 പേര്‍ കസ്റ്റ‍ഡിയില്‍ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138754/kannur"
published_at: "2023-08-14T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d975c1578a9_download_(7).jpeg"
keywords: []
---

# #kannur | കണ്ണൂരിൽ പട്രോളിങ്ങിനിടെ പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; 3 പേര്‍ കസ്റ്റ‍ഡിയില്‍ 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. മര്‍ദ്ദനത്തില്‍ എസ്ഐസിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ പൊലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു.

## Article Content

**കണ്ണൂർ**: കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. മര്‍ദ്ദനത്തില്‍ എസ്ഐസിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ പൊലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു.

പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അൻവർ, അഭയ്, അഖിലേഷ് എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138754/kannur)