---
title: "#thavinjal | തവിഞ്ഞാൽ കൃഷിഭവന്റെ കീഴിൽ ഓണത്തോടനുബന്ധിച്ച്  പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. "
english_title: "Thavinjal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138798/thavinjal"
published_at: "2023-08-14T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9ad3965c5a_IMG-20230814-WA0009.jpg"
keywords: []
---

# #thavinjal | തവിഞ്ഞാൽ കൃഷിഭവന്റെ കീഴിൽ ഓണത്തോടനുബന്ധിച്ച്  പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. 

> **Lead Summary:** **തവിഞ്ഞാൽ**: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജിയുടെ പ്രവർത്തകരാണ് മൊബൈൽ വിപണന കേന്ദ്രത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ വിവിധ ഇടങ്ങളിൽ എത്തിക്കുന്നത്.

## Article Content

**തവിഞ്ഞാൽ**: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജിയുടെ പ്രവർത്തകരാണ് മൊബൈൽ വിപണന കേന്ദ്രത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ വിവിധ ഇടങ്ങളിൽ എത്തിക്കുന്നത്.

സംസ്ഥാന കൃഷി വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജി ക്ക് അനുവദിച്ച വാഹനത്തിലാണ് മൊബൈൽ വിപണന സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിലും ഈ മൊബൈൽ സ്റ്റാൾ എത്തും. ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് പൊതുഇടങ്ങളിലായിരിക്കും വാഹനം എത്തുക.

കർഷക താൽപര്യ സംഘങ്ങളും കാർഷികോൽപ്പാദക കമ്പനികളും ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി മുതൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വരെ മൊബൈൽ ഔട്ട് ലെറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138798/thavinjal)