---
title: "#Nadavayal | സുറുമി ജിമ്മി കളരി പയറ്റിൽ ദേശീയ ചാമ്പ്യനായി"
english_title: "Nadavayal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138801/nadavayal"
published_at: "2023-08-14T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9aecb94d10_Picsart_23-08-14_10-03-51-903.jpg"
keywords: []
---

# #Nadavayal | സുറുമി ജിമ്മി കളരി പയറ്റിൽ ദേശീയ ചാമ്പ്യനായി

> **Lead Summary:** **നടവയൽ** : തിരുവനന്തപുരം കാര്യവട്ടത്ത് മൂന്ന് ദിവസമായി നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടവയൽ വെളുത്തേടത്ത് പറമ്പിൽ ജിമ്മി ജോസഫിൻ്റെയും ദീപയുടെയും മകൾ സുറുമി ജിമ്മി ജൂനിയർ പെൺകുട്ടികളുടെ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി.

## Article Content

**നടവയൽ** : തിരുവനന്തപുരം കാര്യവട്ടത്ത് മൂന്ന് ദിവസമായി നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടവയൽ വെളുത്തേടത്ത് പറമ്പിൽ ജിമ്മി ജോസഫിൻ്റെയും ദീപയുടെയും മകൾ സുറുമി ജിമ്മി ജൂനിയർ പെൺകുട്ടികളുടെ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി.

നടവയൽ ജി.ജി കളരി സംഘാംഗമാണ്. ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. എട്ട് വർഷമായി കളരിപ്പയറ്റ് പരിശീലിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138801/nadavayal)