---
title: "#nadavayal | കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ. "
english_title: "Nadavayal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138804/nadavayal"
published_at: "2023-08-14T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b0192c022_Picsart_23-08-14_10-09-27-318.jpg"
keywords: []
---

# #nadavayal | കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ. 

> **Lead Summary:** **നടവയൽ** : തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി ആൽഫിയ സാബു സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി.

## Article Content

**നടവയൽ** : തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി ആൽഫിയ സാബു സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി.

നടവയൽ കോയിക്കാട്ടിൽ സാബു - ബിജി ദമ്പതികളുടെ മകളാണ്. നടവയൽ ജി.ജി കളരി സംഘാംഗമാണ്. ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138804/nadavayal)