---
title: "#Puthupallybyelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്"
english_title: "Pudupally by-election: UDF's election convention today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138813/pudupally-by-election-udfs-election-convention-today"
published_at: "2023-08-14T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b84de5aaa_Screenshot_2023-08-14-10-28-10-19_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Puthupallybyelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

> **Lead Summary:** **പുതുപ്പള്ളി**: നിയോജക മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും.

## Article Content

**പുതുപ്പള്ളി**: നിയോജക മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോൺ തുടങ്ങിയവർ പങ്കെടുക്കും അതേസമയം എൽഡിഎഫ് കൺവെൻഷൻ പതിനാറാം തീയതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

24ാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. അയർക്കുന്നതും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138813/pudupally-by-election-udfs-election-convention-today)