---
title: "#thundiyil | തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർക്കിടകക്കഞ്ഞി വിതരണം നടന്നു"
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138823/thundiyil"
published_at: "2023-08-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9bfe80b14b_Picsart_23-08-14_11-16-41-993.jpg"
keywords: []
---

# #thundiyil | തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർക്കിടകക്കഞ്ഞി വിതരണം നടന്നു

> **Lead Summary:** **പേരാവൂർ**: ആരോഗ്യ സംരക്ഷണത്തിൽ കർക്കിടകമാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് തോണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർക്കടകത്തിലെ മരുന്നുകഞ്ഞി നിർമ്മാണവും വിതരണവും നടന്നു.

## Article Content

**പേരാവൂർ**: ആരോഗ്യ സംരക്ഷണത്തിൽ കർക്കിടകമാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് തോണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ കർക്കടകത്തിലെ മരുന്നുകഞ്ഞി നിർമ്മാണവും വിതരണവും നടന്നു.

സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ പാകപ്പെടുത്തിയ ഔഷധക്കഞ്ഞിയുടെ വിതരണ ഉദ്ഘാടനം സ്കൂൾ അസി. മാനേജർ റവ. ഫാ. ജെറിൽ പന്തല്ലൂപറമ്പിൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ അധ്യക്ഷനായി.

സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, ജെസ്സി അബ്രഹാം, നീനു ജോസഫ് , ഡാർവിൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.മദർ പിടിഎ പ്രസിഡണ്ട് ഗ്ലോറി റോബിൻ, ബിന്ദു കൃഷ്ണ, സിജോ ജോസ് സന്തോഷ് എ.സി, ഡീന, നയന അഗസ്റ്റിൻ, അമ്പിളി, തുടങ്ങിയവർ നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138823/thundiyil)