---
title: "#delhi | ഹിമാചലില്‍ മേഘവിസ്‌ഫോടനം: ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138841/delhi"
published_at: "2023-08-14T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9cbadb96e7_FB_IMG_1691994931323.jpg"
keywords: []
---

# #delhi | ഹിമാചലില്‍ മേഘവിസ്‌ഫോടനം: ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി:**ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ ഏഴു മരണം. ഒരു കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. സോളന്‍ ജില്ലയിലായിരുന്നു അപകടം. ആറു പേരെ രക്ഷപ്പെടുത്താനായി. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും രണ്ടു വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകി പോയതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

## Article Content

**ന്യൂഡല്‍ഹി:**ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ ഏഴു മരണം. ഒരു കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. സോളന്‍ ജില്ലയിലായിരുന്നു അപകടം. ആറു പേരെ രക്ഷപ്പെടുത്താനായി. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും രണ്ടു വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകി പോയതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തില്‍ ഏഴു പേരുടെ ജീവന്‍ നഷ്ടമായത് അത്യന്തം ഖേദകരമാണ്.

അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകാവുന്ന എല്ലാ സഹായങ്ങളും നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.കനത്തമഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138841/delhi)