---
title: "kannur |  കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാകുന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138858/kannur"
published_at: "2023-08-14T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9d48d5c735_images_(26).jpeg"
keywords: []
---

# kannur |  കണ്ണൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാകുന്നു 

> **Lead Summary:** **കണ്ണൂര്‍**: എ സി പ്ലാന്‍റുകളുടെ തകരാറിന് പിന്നാലെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് പതിവാവുന്നു. കാർഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകൾ പണിമുടക്കുന്നതാണ് കാരണം. കാലപ്പഴക്കം കാഴ്ച്ചയിൽ തന്നെ വ്യക്തമായ എസി പ്ലാന്‍റുകളാണ് ഇവിടെയുള്ളത്. 1997 ‌‌ൽ പുതിയ ഡിപ്പാർട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് എസി. പ്ളാന്റും.

## Article Content

**കണ്ണൂര്‍**: എ സി പ്ലാന്‍റുകളുടെ തകരാറിന് പിന്നാലെ കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് പതിവാവുന്നു. കാർഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകൾ പണിമുടക്കുന്നതാണ് കാരണം. കാലപ്പഴക്കം കാഴ്ച്ചയിൽ തന്നെ വ്യക്തമായ എസി പ്ലാന്‍റുകളാണ് ഇവിടെയുള്ളത്. 1997 ‌‌ൽ പുതിയ ഡിപ്പാർട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് എസി. പ്ളാന്റും.

കാർഡിയോളജി വിഭാഗത്തിലെ എസി പ്ലാന്റിന്റെ പ്രശ്നങ്ങള്‍ പലകുറി ചൂണ്ടിക്കാട്ടിയതാണെങ്കിലും ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല. പ്രതിദിനം 40 ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാർഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല. എന്നാ‌ൽ കിഫ്ബിയിൽ 32 കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഡിസംബറിനകം പ്രശ്നം പരിഹരിക്കുമെന്നുമാണ് ആശുപത്രി അധികൃത‌രുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138858/kannur)