---
title: "#Thaliparamba | ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ കൺവെൻഷൻ നടന്നു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138906/thaliparamba"
published_at: "2023-08-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f6a557d03_Picsart_23-08-14_15-03-56-204.jpg"
keywords: []
---

# #Thaliparamba | ലോറി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ കൺവെൻഷൻ നടന്നു 

> **Lead Summary:** **തളിപ്പറമ്പ**: ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കുറുമാത്തൂർ പൊക്കുണ്ട് ടി. നസീറുദ്ദീൻ ഹാളിൽ നടന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കുറുമാത്തൂർ പൊക്കുണ്ട് ടി. നസീറുദ്ദീൻ ഹാളിൽ നടന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു.

ടി.ആർ ശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.പി രാജൻ സംഘടനാ വിഷയവും, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അശോകൻ വർഗീയതക്കെതിരെ വർഗ ഐക്യം എന്ന വിഷയം അവതരിപ്പിച്ചു. എ.പ്രേമരാജൻ, സുനിൽകുമാർ, കെ.പി ബാലകൃഷ്ണൻ, കെ.പവിത്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138906/thaliparamba)