---
title: "#Kolakkad | കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ‘ഓണക്കിറ്റ്‘ വിതരണം ചെയ്തു"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138951/kolakkad"
published_at: "2023-08-14T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da2044b890a_Picsart_23-08-14_18-04-30-703.png"
keywords: []
---

# #Kolakkad | കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ‘ഓണക്കിറ്റ്‘ വിതരണം ചെയ്തു

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ‘ഓണക്കിറ്റ്‘ വിതരണം ചെയ്തു. സാൻതോം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

## Article Content

**കൊളക്കാട്**: സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ‘ഓണക്കിറ്റ്‘ വിതരണം ചെയ്തു. സാൻതോം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.

സ്കൂളിലെ നിർധനരായ 23 കുടുംബങ്ങളിലെ കുട്ടികൾക്കാണ്‌ ഓണക്കിറ്റ് നൽകിയത്. ഒപ്പം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിത്ത് വിതരണവും നടത്തി.അതിനു ശേഷം യു എസ് എസ്  ജെതാക്കളായ കുട്ടികളെയും, ഇ കെ നായനാർ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര ക്വിസ് മത്സര വിജയികളെയും അനോമോദിച്ചു.

പി റ്റി എ പ്രസിഡന്റ്‌  ബേബി വരിക്കാനിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചത് വാർഡ് മെമ്പറും മദർ പി ടി എ  പ്രസിഡന്റും ആയ സുരഭി റിജോ ആണ്.ഹെഡ്മിസ്ട്രെസ്സ്  സോളി തോമസ്, സി മിനി, സി ജോസ്മി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138951/kolakkad)