---
title: "#thundiyil | തുണ്ടിയിൽ സെന്റ്  ജോൺസ് യുപി സ്കൂളിൽ പതാക നിർമ്മാണ ശില്പശാല നടത്തി. "
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139037/thundiyil"
published_at: "2023-08-15T01:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da8ad0e067e_Picsart_23-08-15_01-42-23-973.jpg"
keywords: []
---

# #thundiyil | തുണ്ടിയിൽ സെന്റ്  ജോൺസ് യുപി സ്കൂളിൽ പതാക നിർമ്മാണ ശില്പശാല നടത്തി. 

> **Lead Summary:** **തുണ്ടിയിൽ**: സെന്റ്.ജോൺസ് യുപി സ്കൂളിൽ പതാക നിർമ്മാണ ശില്പശാല നടത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ്.ജോൺസ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണ ശില്പശാല നടന്നു.

## Article Content

**തുണ്ടിയിൽ**: സെന്റ്.ജോൺസ് യുപി സ്കൂളിൽ പതാക നിർമ്മാണ ശില്പശാല നടത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ്.ജോൺസ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണ ശില്പശാല നടന്നു.

സ്കൂളിലെ ആയിരത്തിൽ പരം കുട്ടികൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് ആവശ്യമായ ദേശീയ പതാകകൾ നിർമ്മിച്ചത്. സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃതത്തിൽ എല്ലാ അധ്യാപകരുടേയും മേൽനോട്ടത്തിലാണ് പതാക നിർമ്മാണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139037/thundiyil)