---
title: "അടക്കത്തോട് മൂഹിയിദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139070/adakkathod"
published_at: "2023-08-15T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db01567ef4c_Picsart_23-08-15_10-03-19-739.jpg"
keywords: []
---

# അടക്കത്തോട് മൂഹിയിദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി

> **Lead Summary:**  **അടക്കത്തോട്**: മൂഹിയിദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി. നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടിയിൽ മഹല്ല് ചീഫ് ഇമാം അബ്ദുസ്സലാം അൽ ഖാസിമി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

## Article Content

 **അടക്കത്തോട്**: മൂഹിയിദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി. നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടിയിൽ മഹല്ല് ചീഫ് ഇമാം അബ്ദുസ്സലാം അൽ ഖാസിമി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ജാതി മത വർണ വർഗ വ്യത്യാസത്തിനു അതീതമായി രാജ്യ സ്നേഹികളായ ധീര ദേശാഭിമാനികൾ ജീവൻ നൽകി നേടി എടുത്ത സ്വാതെന്ത്ര്യത്തിന്റെ ശോഭ അണയാതെ കാത്തു സൂക്ഷിക്കുവാൻ നാം തയ്യാറാവണം എന്ന് ഇമാം സന്ദേശത്തിൽ ഉണർത്തി.

മണിപൂരിലെയും ഹരിയാനായിലെയും നീതി നിഷേധികപ്പെട്ട സഹോദരങ്ങളുടെ ദുഖത്തിൽ പങ്കുചേരുവാനും ഇമാം ആഹ്വാനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ കെബീർ കുഴിക്കരക്കാട്ടിൽ, സെക്രട്ടറി അബ്ദുസമദ്, മനാഫ്,അഹമ്മദ് കെബീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139070/adakkathod)