---
title: "അമ്പായത്തോട് സെന്റ് ജോർജ് എൽ.പി, യു.പി സ്കൂൾ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു "
english_title: "Ambayathod St. George LP UP school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139097/ambayathod-st-george-lp-up-school"
published_at: "2023-08-15T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db15ff3bbdb_Picsart_23-08-15_11-28-50-612.jpg"
keywords: []
---

# അമ്പായത്തോട് സെന്റ് ജോർജ് എൽ.പി, യു.പി സ്കൂൾ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു 

> **Lead Summary:** **കൊട്ടിയൂർ**: അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂൾ, അമ്പായത്തോട് യു.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ വിമുക്തഭടനും പിടിഎ പ്രസിഡന്റുമായ ജോണി എസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ**: അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂൾ, അമ്പായത്തോട് യു.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ വിമുക്തഭടനും പിടിഎ പ്രസിഡന്റുമായ ജോണി എസ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാദർ കുര്യൻ വാഴയിൽ, ദേശീയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയിൽ, ഷെർലി പടിയാണിക്കൽ, കാരിവേലിൽ, സ്കൂൾ ലീഡർ എയ്ഞ്ചൽ ജോഷി, പ്രധാന അധ്യാപകരായ ജോൺ ടിവി, അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139097/ambayathod-st-george-lp-up-school)