---
title: "പേരാവൂരിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139149/peravoor"
published_at: "2023-08-15T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db443e0f75d_Picsart_23-08-15_14-48-59-820.jpg"
keywords: []
---

# പേരാവൂരിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാവൂർ**: പേരാവൂരിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മടപ്പുരച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് ബൂത്ത് പ്രസിഡണ്ട് വർഗീസ് സി വി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: പേരാവൂരിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മടപ്പുരച്ചാൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് ബൂത്ത് പ്രസിഡണ്ട് വർഗീസ് സി വി ഉദ്ഘാടനം ചെയ്തു.

തുടർന്ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പായസം വിതരണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ജോണി ചിറമൽ , തോമസ് പാറയ്ക്കൽ, സണ്ണി കാരി മല, ഷിബു പുതുശ്ശേരി,പാറനാല്‍ പൗലോസ് തോമസ് വള്ളിക്കുന്നേൽ, ചന്ദ്രൻ എ തുടങ്ങിയവർ പ്രസംഗിച്ചു.

ദേശീയ ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി മണത്തണ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും ദേശീയ പതാക ഉയർത്തലും സംഘടിപ്പിച്ചു. ചന്ദ്രൻ മാവിലോടൽ, മധുസൂദനൻ എ, തങ്കച്ചൻ സി.വി, വിജയൻ മാത്തോട്ടം, ജോസ് വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഡി.സിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു .തുടർന്ന് ടൗണിൽ ദേശീയ പതാക മുതിർന്ന കോൺഗ്രസ് അംഗം സി. സി കൃഷ്ണൻ ഉയർത്തുകയുണ്ടായി. പാർട്ടി ഓഫീസിൽ മുന്നിൽ ബൂത്ത് പ്രസിഡണ്ട് ജോണി ചിറമൽ ദേശീയ പതാക ഉയർത്തി.

ശേഷം ടൗണിൽ പായസ വിതരണം സംഘടിപ്പിച്ചു. തുടർന്നു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ തോമസ് പാറക്കൽ ,വർഗീസ് സി. വി. രവീന്ദ്രൻ വി .കെ, മാങ്കുഴി മാത്യു,രവീന്ദ്രൻ കെ,മാത്യു കൊട്ടം ചുരം, ജോസഫ് കദളിക്കാട്ടിൽ, ഷിബു പുതുശ്ശേരി, ചന്ദ്രൻ മാവിലോടൻ, മധുസൂദനൻ കെ.പി. ജോസ് വലിയ വീട്ടിൽ, മുഹമ്മദ് കൊട്ടൻച്ചുരം, തങ്കച്ചൻ സി.വി,പാറനാൽ പൗലോസ്, വിജയൻ മാത്തോട്ടം, മാത്യു മങ്കുഴി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139149/peravoor)