---
title: "#Manathana | വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അവാർഡ് വിതരണവുംനടന്നു "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139159/manathana"
published_at: "2023-08-15T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db518fcb275_Picsart_23-08-15_15-46-55-806.jpg"
keywords: []
---

# #Manathana | വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അവാർഡ് വിതരണവുംനടന്നു 

> **Lead Summary:** **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് പതാകയുയർത്തി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

## Article Content

**മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് പതാകയുയർത്തി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

യൂണിറ്റ് ജോയന്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.  വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ അവർകൾ എസ്എസ്എൽസി പ്ലസ് ടു വിജയികളായ കുട്ടികൾക്ക് ഉപഹാരം സമർപ്പിച്ചു.

വനിതാ വിങ്ങ് മേഖല പ്രസിഡണ്ട് ബിന്ദു സോമൻ, മുൻ പ്രസിഡന്റ്  സുധീർ ബാബു, എം കെ സുരേന്ദ്രൻ ജോസ് വെള്ളാം കുഴി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ സി എ രാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ലഘു ഭക്ഷണവും പായസവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139159/manathana)