---
title: "മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139190/manathana"
published_at: "2023-08-15T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db74f4a1bea_Screenshot_2023-08-15-18-14-19-85_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **മണത്തണ**:ജി എച്ച് എസ് എസ് മണത്തണ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷംസംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് വി. ബി. രാജലക്ഷ്മി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**:ജി എച്ച് എസ് എസ് മണത്തണ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷംസംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് വി. ബി. രാജലക്ഷ്മി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം വാർഡ് മെമ്പർ ബേബി സോജ ഉദ്ഘാടനം ചെയ്തു.

പി ടി എ വൈസ് പ്രസിഡന്റ്‌ എം. സുകേഷ് അധ്യക്ഷത വഹിച്ചു. കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി. പി. വ്യാസ്ഷാ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ. വി. സജി, സീനിയർ അസിസ്റ്റന്റ് ഷജോദ് പി, സ്റ്റാഫ് സെക്രട്ടറി ജോസ് കുട്ടി പി. ജെ,ജോമോൻപി. സി, ബിന്ദുമോൾ ബി. ആർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139190/manathana)