---
title: "#kalpetta | പാവപ്പെട്ടവർക്കും ആലംബഹീനർക്കും പ്രതീക്ഷയുടെ വെളിച്ചമായിരുന്നു ഉമ്മൻ ചാണ്ടി: ആർ ചന്ദ്രശേഖരൻ "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139269/kalpetta"
published_at: "2023-08-16T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc2547aaab5_IMG-20230816-WA0001.jpg"
keywords: []
---

# #kalpetta | പാവപ്പെട്ടവർക്കും ആലംബഹീനർക്കും പ്രതീക്ഷയുടെ വെളിച്ചമായിരുന്നു ഉമ്മൻ ചാണ്ടി: ആർ ചന്ദ്രശേഖരൻ 

> **Lead Summary:** **കൽപ്പറ്റ**: ദരിദ്ര ജനവിഭാഗങ്ങൾക്കും ആലംബഹീനർക്കും പ്രതീക്ഷയുടെ വെളിച്ചമായ ഒരു വിളക്ക് ആയിരുന്നു മൺമറഞ്ഞുപോയ ഉമ്മൻചാണ്ടി എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൽപ്പറ്റ**: ദരിദ്ര ജനവിഭാഗങ്ങൾക്കും ആലംബഹീനർക്കും പ്രതീക്ഷയുടെ വെളിച്ചമായ ഒരു വിളക്ക് ആയിരുന്നു മൺമറഞ്ഞുപോയ ഉമ്മൻചാണ്ടി എന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്യാഗസന്നദ്ധനായ നേതാവ്, പാവങ്ങളോട് കരുണയും സ്നേഹവും സഹായ മനസ്ഥിതിയും വച്ചുപുലർത്തി പോന്ന ഉമ്മൻ ചാണ്ടിയിൽ എല്ലാവിധ ജനവിഭാഗങ്ങൾക്കും വലിയ പ്രതീക്ഷയായിരുന്നു. എത്ര കാഠിന്യമേറിയ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളും, സ്നേഹസ്പർശം കൊണ്ടും അപൂർവമായ മാസ്മരിക ശക്തികൊണ്ടും ജനങ്ങളെ ഒപ്പം ചേർത്തു നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാമാന്യമാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തിയ ടി സിദ്ദിഖ് എംഎൽഎ പൊതുപ്രവർത്തകർക്ക് ഒരു പാഠപുസ്തകം ആയിരുന്നു അദ്ദേഹം എന്ന് ചൂണ്ടിക്കാട്ടി.

തന്റെ പൊതുപ്രവർത്തന രംഗത്ത് അദ്ദേഹത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും മാതൃകയാക്കിയാണ് മുന്നോട്ടുപോകുന്നത് എന്നും തന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ സ്ഥാനങ്ങൾക്കും നേട്ടങ്ങൾക്കും അദ്ദേഹത്തോടുള്ള കടപ്പാട് ജീവിതാവസാനം വരെ മറക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.

സിപി വർഗീസ്, ബി സുരേഷ് ബാബു, ടി എ റെജി, സി ജയപ്രസാദ്, പി .ഉമ്മർ കുണ്ടാട്ടിൽ, ടി.ബിനു തോമസ്, സി.നജീബ് കരണി, മോഹൻദാസ് കോട്ടക്കൊല്ലി, ടി.ജിനി തോമസ്, പി. ശ്രീദേവി ബാബു, ടി.ജോയ് തൊട്ടിത്തറ, എ. ഗിരീഷ് കൽപ്പറ്റ, ആർ. താരീഖ് കടവൻ, എൻ.രാധ രാമസ്വാമി, പി. ബാബു പിണ്ടിപ്പുഴ, സി എ ഗോപി ജോസ് പാറക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139269/kalpetta)