---
title: "വൈദ്യുത ജനറേറ്ററുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണം"
english_title: "Electric generators require a safety certificate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13928/electric-generators-require-a-safety-certificate"
published_at: "2021-12-02T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8265088ef2_images - 2021-12-02T071958.116.jpeg"
keywords: []
---

# വൈദ്യുത ജനറേറ്ററുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണം

> **Lead Summary:** കണ്ണൂര്‍ :10 കെ വി എ മുതല്‍ ശേഷിയുള്ള വൈദ്യുത ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

## Article Content

കണ്ണൂര്‍ :10 കെ വി എ മുതല്‍ ശേഷിയുള്ള വൈദ്യുത ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ സ്ഥാപിച്ച ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ ഇതുവഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണം.

10 കെ വി എ യില്‍ താഴെ ശേഷിയുള്ള ജനറേറ്ററുകളാണെങ്കില്‍ അതത് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പുവരുത്തണം. താല്‍ക്കാലികാവശ്യങ്ങള്‍ക്കുള്ളവ ഉള്‍പ്പെടെ എല്ലാ ജനറേറ്ററുകളും ലൈസന്‍സുള്ള അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ വഴി മാത്രമേ സ്ഥാപിക്കാവൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ജനറേറ്ററുകള്‍ സ്ഥാപിച്ച് ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഫോണ്‍: 0497 2999201.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13928/electric-generators-require-a-safety-certificate)