---
title: "വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139290/kalpetta"
published_at: "2023-08-16T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc4302bc649_Picsart_23-08-16_08-58-48-353.jpg"
keywords: []
---

# വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. 

> **Lead Summary:** **കല്‍പറ്റ**: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വയനാട് എക്‌സൈസ് ഇന്റലിജെന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഡ്രൈവര്‍ കെ.പി വീരാന്‍ കോയ എന്നിവരാണ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 25 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

## Article Content

**കല്‍പറ്റ**: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വയനാട് എക്‌സൈസ് ഇന്റലിജെന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഡ്രൈവര്‍ കെ.പി വീരാന്‍ കോയ എന്നിവരാണ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 25 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139290/kalpetta)