---
title: "#Thrissur | യാത്രയുടെ പുത്തൻ സംസ്കാരത്തിലേക്ക് ചുവടുവെച്ച് തൃശ്ശൂർ: ശക്തൻ നഗറിലെ ആകാശ നടപ്പാത പൊതുജനങ്ങൾക്ക് തുറന്നു നൽകി"
english_title: "Sakthan Nagar skywalk opened to public"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139331/sakthan-nagar-skywalk-opened-to-public"
published_at: "2023-08-16T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc664ff3c48_Picsart_23-08-16_11-10-56-924.jpg"
keywords: []
---

# #Thrissur | യാത്രയുടെ പുത്തൻ സംസ്കാരത്തിലേക്ക് ചുവടുവെച്ച് തൃശ്ശൂർ: ശക്തൻ നഗറിലെ ആകാശ നടപ്പാത പൊതുജനങ്ങൾക്ക് തുറന്നു നൽകി

> **Lead Summary:** **തൃശ്ശൂർ**: യാത്രയുടെ പുത്തൻ സംസ്കാരത്തിലേക്ക് ചുവടുവെച്ച് തൃശ്ശൂർ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ശക്തൻ നഗറിലെ ആകാശ നടപ്പാത പൊതുജനങ്ങൾക്ക് തുറന്നു നൽകി പദ്ധതി യാഥാർത്ഥ്യമായതോടെ നഗരത്തിലെ തിരക്കിനു വലിയൊരളവു വരെ പരിഹാരമാകുമെന്നു പ്രതീക്ഷ.

## Article Content

**തൃശ്ശൂർ**: യാത്രയുടെ പുത്തൻ സംസ്കാരത്തിലേക്ക് ചുവടുവെച്ച് തൃശ്ശൂർ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ശക്തൻ നഗറിലെ ആകാശ നടപ്പാത പൊതുജനങ്ങൾക്ക് തുറന്നു നൽകി പദ്ധതി യാഥാർത്ഥ്യമായതോടെ നഗരത്തിലെ തിരക്കിനു വലിയൊരളവു വരെ പരിഹാരമാകുമെന്നു പ്രതീക്ഷ.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ആകാശപാതയാണ് തൃശ്ശൂരിലേത് വി.ഒ, സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ ആകാശപാത. ഒറ്റനോട്ടത്തിൽ തന്നെ വിസ്മയം നിറയും. ഒപ്പം പ്രൗഡിയും . സാംസ്കാരിക നഗിരി അങ്ങനെ പുത്തൻ യാത്ര സംസ്കാരത്തിലേക്ക് ചുവടുവെക്കുകയാണ്.

നഗരത്തിൽ ഏറ്റവും കൂടുതൽ‌ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ശക്തൻ നഗര്‍. ഇവിടെ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ 4 ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.

ശാരീരിക അവശതകൾ ഉള്ളവർക്ക് ഉൾപ്പെടെ സഹായകരമാകാൻ രണ്ടു ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. പാത തുറന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു പ്രതീക്ഷ. എട്ടു കോടി രൂപ ചിലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൃത്താകൃതിയിൽ ആകാശപ്പാത നിർമിച്ചത്.

മന്ത്രി കെ രാധാകൃഷ്ണൻ ആകാശപാത തുറന്നു നൽകി. ഹോള്‍ഡ്നാടകള്‍ മുറിക്കുന്നതും മന്ത്രിയും സംഘവും നടക്കുന്നതും പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയിൽ രണ്ട് ലിഫ്റ്റ്, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ്സ് ക്ലാഡിംഗ് കവര്‍, എ.സി. എന്നിവയും നിർമ്മിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139331/sakthan-nagar-skywalk-opened-to-public)