---
title: "കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സീറോ വേസ്റ്റ് ക്യാമ്പയിന് തുടക്കമായി"
english_title: "Santhom Higher Secondary School, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139341/santhom-higher-secondary-school-kolakkad"
published_at: "2023-08-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc6e82a51d8_Picsart_23-08-16_12-03-54-706.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സീറോ വേസ്റ്റ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **കോളക്കാട്** : സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വെയിസ്റ്റ്' ക്യാമ്പസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിലും സീറോ വെയിസ്റ്റ് ക്യാംപയിന് തുടക്കമായത്.

## Article Content

**കോളക്കാട്** : സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വെയിസ്റ്റ്' ക്യാമ്പസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിലും സീറോ വെയിസ്റ്റ് ക്യാംപയിന് തുടക്കമായത്.

സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിലായിരുന്നു സീറോ വെയ്സ്റ്റ് ക്യാംപയിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക്കിന്റെ ഒരംശം പോലും ഇല്ലാതെയാണ് വിദ്യാർത്ഥികൾ ന്യൂസ് പേപ്പറും പശയും ഉപയോഗിച്ച് വെയ്സ്റ്റ് ബാസ്ക്കറ്റ് നിർമ്മിച്ചത്.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത എസ്.പി.സി വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സൗഹൃദ ഡസ്റ്റ് ബിൻ നിർമ്മാണത്തിൽ പരിശീലനം നൽകുകയും വിദ്യാർത്ഥികൾ നിർമ്മിച്ച ഡസ്റ്റ് ബിൻ സ്കൂളിലെ എല്ലാ ക്ലാസുകളിലും വിതരണം ചെയ്യുകയും ചെയ്തു.

പ്രധാനാധ്യാപിക സോളി തോമസ്, കെ.ജെ.ജിൻസി തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139341/santhom-higher-secondary-school-kolakkad)