---
title: "ഇന്ത്യയെ മത രാഷ്ട്രമാക്കരുത്, എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139348/thaliparamba"
published_at: "2023-08-16T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc723e76a24_Screenshot_2023-08-16-12-02-19-96_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഇന്ത്യയെ മത രാഷ്ട്രമാക്കരുത്, എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ**: ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് സി പി മുഹാസ് അധ്യക്ഷത വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ്, ഷിബിൻ കാനായി ,സി കെ ഷോന, ടി പി അഖില തുടങ്ങിയവർ സംസാരിച്ചു.

തൃച്ചംബരം കേന്ദ്രീകരിച്ച് നൂറുകണക്കിന് യുവതി യുവാക്കൾ അണിനിരന്ന പ്രകടനം ടൗൺ സ്ക്വയറിന് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139348/thaliparamba)