---
title: "ജെയ്‌ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു"
english_title: "Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139363/kottayam"
published_at: "2023-08-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc784ae5ca7_IMG-20230816-WA0020.jpg"
keywords: []
---

# ജെയ്‌ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

> **Lead Summary:** **കോട്ടയം**: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ചു. സിപിഎം കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രകടനമായാണ് വരണാധികാരിയുടെ ഓഫീസിലേക്ക് പോയത്. വരണാധികാരി കോട്ടയം RDO വിനോദ് രാജ് മുമ്പാകെ ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കളും ജെയ്ക്കിനെ അനുഗമിക്കുന്നുണ്ട്.

## Article Content

**കോട്ടയം**: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ചു. സിപിഎം കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രകടനമായാണ് വരണാധികാരിയുടെ ഓഫീസിലേക്ക് പോയത്. വരണാധികാരി കോട്ടയം RDO വിനോദ് രാജ് മുമ്പാകെ ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖ നേതാക്കളും ജെയ്ക്കിനെ അനുഗമിക്കുന്നുണ്ട്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവെക്കാനുള്ള പണം നൽകിയത്. യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും നാളെ നാമനിർദേശപത്രിക നൽകും. ഇരുവരും രാവിലെ 11.30-ന്‌ പാമ്പാടി ബി.ഡി.ഒ. മുൻപാകെയാണ് പത്രിക സമർപ്പിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139363/kottayam)