---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ബിനേഷ് നാമത്തിനെ ആദരിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139392/manathana"
published_at: "2023-08-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc922636eb8_Picsart_23-08-16_14-33-16-856.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ബിനേഷ് നാമത്തിനെ ആദരിച്ചു

> **Lead Summary:** **മണത്തണ**: സംവിധായകൻ ബിനീഷ് നാമത്തിനെ മണത്തണ യൂണിറ്റ് ആദരിച്ചു മൈ ഹോം കേരള സംഘടിപ്പിച്ച അഖില കേരളാ അടിസ്ഥാനത്തിൽ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിലെ രണ്ടാമത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ബിനേഷ് നാമത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആദരിച്ചു.

## Article Content

**മണത്തണ**: സംവിധായകൻ ബിനീഷ് നാമത്തിനെ മണത്തണ യൂണിറ്റ് ആദരിച്ചു മൈ ഹോം കേരള സംഘടിപ്പിച്ച അഖില കേരളാ അടിസ്ഥാനത്തിൽ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിലെ രണ്ടാമത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ബിനേഷ് നാമത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആദരിച്ചു.

ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന യൂണിറ്റ് പ്രസിഡണ്ട്  സി.എം ജോസഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കെ വി വിഎസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ . രാമചന്ദ്രൻ ഉപഹാരം നൽകി. ചടങ്ങിൽ എം എൽ എ സണ്ണി ജോസഫ് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങിന്റെ ജില്ലാ വൈസ് പ്രസിഡണ്ടും മേഖല പ്രസിഡണ്ടുമായ ബിന്ദു സോമൻ, യൂണിറ്റിന്റെ ജോയന്റ് സെക്രട്ടറിയായ ഷിബു സെബാസ്റ്റ്യൻ, സുധീർ ബാബു, എ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139392/manathana)