---
title: "തലശ്ശേരി നഗരസഭയുടെ  സി.ഡി.എസ്.അംഗത്തിൻ്റെ  സ്റ്റേഷനറി കടയിൽ മോഷണം"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139402/thalaseri"
published_at: "2023-08-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc9655aa2ab_Screenshot_2023-08-16-14-53-24-55_7352322957d4404136654ef4adb64504.jpg"
keywords: []
---

# തലശ്ശേരി നഗരസഭയുടെ  സി.ഡി.എസ്.അംഗത്തിൻ്റെ  സ്റ്റേഷനറി കടയിൽ മോഷണം

> **Lead Summary:**  **തലശ്ശേരി**: നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം നടന്നു -തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് ഷോപ്പിൽ ആണ് മോഷണം നടന്നത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം ആരംഭിച്ചു .

## Article Content

 **തലശ്ശേരി**: നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം നടന്നു -തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് ഷോപ്പിൽ ആണ് മോഷണം നടന്നത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം ആരംഭിച്ചു .

9000 രൂപയും 5000 രൂപയുടെ സിഗരററ് കെട്ടുകളം കുറെ നാണയങ്ങളുമാണ് നഷ്ടപ്പെട്ടത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി പരിശോധിച്ചു. കേസെടുത്ത് അന്വേഷണവും തുടങ്ങി.ഷാഹിനയുടെ പഴയ വീടിനോട് ചേർന്നുള്ളതാണ് കട.

ഒന്നര വർഷം മുൻപാണ് സ്റ്റേഷനറി കട തുറന്നത്- -കടയ്ക് ഷട്ടറുണ്ട്.ഇതിന് കേടുപാടുകൾ വരുത്തിയിട്ടില്ല. വീടിൻ്റെ വാതിൽ താഴ് തകർത്ത് അകത്ത് കയറിയാണ് കടയിലെത്തി മോഷണം നടത്തിയത്.സ്ഥാപനത്തിലുള്ള സി.സി.ടി.വി.ക്യാമറകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അടയാളമുണ്ട്.

പഴയ വീടിൻ്റെ തൊട്ടടുത്ത തറവാട്ട് വീട്ടിൽ താമസിക്കുന്ന ഷാഹിന കട തുറക്കാനെത്തിയപ്പോഴാണ് കള്ളൻ കയറിയതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139402/thalaseri)