---
title: "ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139421/kuthuparamba"
published_at: "2023-08-16T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcab7e5a07a_Screenshot_2023-08-16-16-16-50-57_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കൂത്തുപറമ്പ** സഹകരണ റൂറൽ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**കൂത്തുപറമ്പ** സഹകരണ റൂറൽ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മാറോളിഘട്ടിൽ നടന്ന ചടങ്ങ് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ധനഞ്ജയൻ, അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കെ കിഴക്കയിൽ, സി വിജയൻ, എൻ അനിത, എം ദിലീപ് കുമാർ, വി നിതീഷ് മാസ്റ്റർ, പി രമേശൻ, വി ഋതുവർണ്ണ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139421/kuthuparamba)